
ശ്രീകൃഷ്ണപുരം: കെ.പി.എസ്.ടി.എയുടെ നേതൃത്വത്തിൽ ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനം കെ.പി.സി.സി സെക്രട്ടറി പി.ഹരിഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡന്റ് സി.ആർ.പുരുഷോത്തമൻ അദ്ധ്യക്ഷനായി. കെ.പി.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി ബി.സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഇ.രാജൻ, ഷാജി എസ്.തെക്കേതിൽ, കെ.എസ്.എസ്.പി.എ ജില്ലാ പ്രസിഡന്റ് കെ.ബാലകൃഷ്ണൻ, വി.ഉണ്ണികൃഷ്ണൻ, വി.മനോജ് കുമാർ, പി.ജി.ദേവരാജ്, കെ.രാമദാസ്, കെ.ജയമോഹൻ, സി.ടി.മിനി, ഗിരീഷ് ലാൽ, കെ.എസ്.ഗുപ്ത, പി.ശ്രീലത എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |