SignIn
Kerala Kaumudi Online
Thursday, 25 June 2026 5.53 AM IST

യാത്രയയപ്പ് നൽകി

anganawadi
തിരുമിറ്റക്കോട് പഞ്ചായത്ത് നാലാം വാർഡിലെ കലവറ അങ്കണവാടി ടീച്ചർ ശ്രീദേവിക്ക് നാട്ടുകാർ യാത്രയയപ്പ് നൽകി.

പട്ടാമ്പി: തിരുമിറ്റക്കോട് പഞ്ചായത്ത് നാലാം വാർഡിലെ കലവറ അങ്കണവാടി ടീച്ചർ ശ്രീദേവിക്ക് നാട്ടുകാർ യാത്രയയപ്പ് നൽകി. പഞ്ചായത്ത് പ്രസിഡന്റ് കെ.പി.വിപിലേഷ് ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം റെനിൻ എട്ടടിയിൽ അദ്ധ്യക്ഷത വഹിച്ചു. തൃത്താല ബ്ലോക്ക് പഞ്ചായത്തംഗം കെ.രവി.പ്രകാശ് ശ്രീദേവി ടീച്ചറെ പൊന്നാട അണിയിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.മണികണ്ഠൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.വി.ഷിജില, പഞ്ചായത്ത് അംഗങ്ങളായ പി.എ.കാസിം, എം.പി.ദാരുവൻ, മുൻ പഞ്ചായത്ത് അംഗങ്ങളായ എം.എം.പ്രദീപ്, എട്ടടിയിൽ ജനാർദ്ദനൻ, ജീന എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, PANCHAYATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL