SignIn
Kerala Kaumudi Online
Sunday, 31 May 2026 3.21 AM IST

ക്യാമ്പ് സമാപിച്ചു

volleyball
volleyball

മണ്ണാർക്കാട്: കാർമൽസ് സ്‌പോർട്സ് ക്ലബ്ബ് സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ അവധിക്കാല വോളിബാൾ പരിശീലന ക്യാമ്പ് സമാപിച്ചു. ജില്ലാ പഞ്ചായത്തംഗം ബീന ജോയ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ടോജി താന്നിക്കേൽ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം ബെറ്റി ലോറൻസ്, വാർഡംഗം ഉണ്ണികൃഷ്ണൻ വേങ്ങശ്ശേരി, കാർമൽ സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ റാണി മരിയ, ക്ലബ് സെക്രട്ടറി സച്ചു ജോസഫ്, ക്യാമ്പംഗം ആര്യ എന്നിവർ സംസാരിച്ചു. കഴിഞ്ഞമാസം 21ന് ആരംഭിച്ച ക്യാമ്പിൽ 50 വിദ്യാർത്ഥികൾ പങ്കെടുത്തു. മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോയി ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ടോമി മാളിയേക്കലായിരുന്നു പരിശീലകൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, VOLLEYBALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL