കഞ്ചിക്കോട്: സി.ഐ.ടി.യു പ്രവർത്തകരുടെ നേതൃത്വത്തിൽ കഞ്ചിക്കോട് ക്യാൻസർ പരിശോധനാ കേന്ദ്രത്തിൽ ശുചീകരണം നടത്തി. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം എസ്.ബി.രാജു ശുചീകരണ പ്രവർത്തന പരിപാടി ഉദ്ഘാടനം ചെയ്തു. കെ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടിയു ഭാരവാഹികളായ എസ്.സജിത്, എൻ.ചൊക്കനാഥൻ എം.സുഭാഷ്, എം.ബിനുകുമാർ, രമേഷ് , രാജൻ, അനിൽ കുമാർ , സഞ്ജീവ് എന്നിവർ നേതൃത്വം നൽകി. സി.ഐ.ടി.യു സ്ഥാപകദിനാചരണത്തിന്റെ ഭാഗമായി പുതുശ്ശേരി ഡിവിഷൻ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |