SignIn
Kerala Kaumudi Online
Wednesday, 03 June 2026 4.14 AM IST

പാലക്കാട് 83 സ്കൂളിൽ പ്രധാനാദ്ധ്യാപകരില്ല

pricipal
പ്രിൻസിപ്പൽ

പാലക്കാട്: പുതിയ അദ്ധ്യയന വർഷത്തിന് തുടക്കമായി കളിചിരികളുമായി കുരുന്നുകൾ അക്ഷരമുറ്റത്തെത്തിയിട്ടും പാലക്കാട് ജില്ലയിലെ 83 സ്‌കൂളുകളിൽ പ്രധാനാദ്ധ്യാപകരില്ല. പ്രൈമറി (64), ഹൈസ്‌കൂൾ (14) എന്നിങ്ങനെയാണ് പ്രധാന അദ്ധ്യാപകരില്ലാത്ത സ്‌കൂളുകളുടെ എണ്ണം. അഞ്ച് ഹയർ സെക്കൻഡറി സ്‌കൂളുകളിൽ പ്രിൻസിപ്പൽമാരുമില്ല. മണ്ണാർക്കാട് ഉപജില്ലയിൽ 18 പ്രൈമറി സ്‌കൂളിലാണ് നിലവിൽ പ്രധാനാദ്ധ്യാപകരില്ലാത്തത്. പാലക്കാട് - 7, കുഴൽമന്ദം - 9, ഒറ്റപ്പാലം - 1, പറളി - 3, തൃത്താല -1, ചിറ്റൂർ - 12, പട്ടാമ്പി - 4, കൊല്ലങ്കോട് - 4, മണ്ണാർക്കാട് -18, ആലത്തൂർ - 3, ചെർപ്പുളശേരി - 2 എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളിലെ കണക്ക്. പ്രൈമറി സ്‌കൂളിൽ 61 എണ്ണത്തിൽ അദ്ധ്യാപകരുടെ വിരമിക്കലിനെ തുടർന്നാണ് ഒഴിവ് വന്നത്. ബാക്കി മൂന്നെണ്ണം സ്ഥാനക്കയറ്റം നൽകാത്തതുകൊണ്ട് സംഭവിച്ചതും. 14 ഹൈസ്‌കൂളിൽ ഭാഷാ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട അഗളി ജി.എച്ച്.എസ്, മട്ടത്തുകാട് ഗവ. ടി.എച്ച്.എസ്, കോഴിപ്പാറ ജി.എച്ച്.എസ്.എസ് എന്നിവിടങ്ങളിലും തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. പട്ടാമ്പി ജി.എച്ച്.എസ്.എസ്, തെങ്കര ജി.എച്ച്.എസ്.എസ്, ബിഗ്ബസാർ ജി.എച്ച്.എസ്, തേങ്കുറുശി ജി.എച്ച്.എസ്.എസ്, പാലക്കാട് പി.എം.ജി എച്ച്.എസ്.എസ് എന്നിവിടങ്ങളിലാണ് ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാരില്ലാത്തത്. പുതിയ സർക്കാർ രൂപീകരണത്തിലെ കാലതാമസവും തുടർനടപടികളിലെ വൈകലുമാണ് പ്രതിസന്ധിക്കു കാരണമായത്. മുൻ എൽ.ഡി.എഫ് സർക്കാർ അദ്ധ്യാപകരുടെ സ്ഥാനക്കയറ്റത്തിന് ആവശ്യമായ കോൺഫിഡൻഷ്യൽ റിപ്പോർട്ട് അടക്കമുള്ള നടപടികൾ സ്വീകരിച്ചിരുന്നു. കഴിഞ്ഞ അദ്ധ്യയനവർഷം അവധിക്കാലത്തുതന്നെ ഹയർ സെക്കൻഡറി സ്‌കൂൾ സ്ഥലംമാറ്റം അടക്കമുള്ള കാര്യങ്ങൾ കൃത്യമായി പൂർത്തിയാക്കിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, SCHOOLS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL