SignIn
Kerala Kaumudi Online
Thursday, 11 June 2026 4.37 AM IST

പശ്ചിമഘട്ടത്തിലെ 111 ഹെക്ടർ തോട്ടഭൂമി വനമാക്കും

forest

നെല്ലിയാമ്പതി: പശ്ചിമഘട്ടത്തിലെ നെല്ലിയാമ്പതിയിലുൾപ്പെടെ 111.27 ഹെക്ടർ തോട്ടങ്ങളിൽക്കൂടി വനം പുനഃസ്ഥാപിക്കും. ഇതിനുള്ള നടപടികൾ തുടങ്ങി. വർഷങ്ങളായി കൃഷി ചെയ്തിരുന്ന അക്കേഷ്യ, യൂക്കാലിസ്‌പസ്, കശുമാവ് എന്നിവ വെട്ടിയ തോട്ടങ്ങളിലാണ് സ്വഭാവിക വന-ഫലവൃക്ഷങ്ങൾ നടുക. മൃഗങ്ങൾ കാടിറങ്ങുന്നതു തടയാൻ വനമേഖലയിൽത്തന്നെ ഭക്ഷണം ലഭ്യമാക്കുന്ന പദ്ധതിയുടെ ഭാഗമായാണിത്.

വനംവകുപ്പിന്റെ നേതൃത്വത്തിൽ വിവിധ ഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതിക്ക് 2026-27 സാമ്പത്തിക വർഷം 63.76 ലക്ഷംരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പരിസ്ഥിതിക്ക് ഇണങ്ങാത്ത വൃക്ഷങ്ങൾ വെട്ടിമാറ്റി പശ്ചിമഘട്ടത്തിലെ സ്വഭാവിക വൃക്ഷങ്ങൾക്ക് പുറമേ പ്ലാവടക്കമുള്ള ഫലവൃക്ഷങ്ങളും നടും. വൃക്ഷ പരിപാലനത്തിന് വനാശ്രിത സമൂഹങ്ങൾ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സഹകരണം ഉറപ്പാക്കും.

വനമാക്കിമാറ്റുന്ന തോട്ടങ്ങൾ

 ചൂലന്നൂർ വനമേഖലയിലെ 33.4 ഹെക്ടർ പൂത്തമല അക്കേഷ്യ തോട്ടം

 ചാത്തംകോട്ടെ 11 ഹെക്ടർ യൂക്കാലിപ്സ് തോട്ടം

 നെല്ലിയാമ്പതിയിൽ പാടഗിരിയിലെ 15 ഹെക്ടർ യൂക്കാലിപ്സ് തോട്ടം

 വടക്കഞ്ചേരി മേലാർകോട് മേഖലയിലെ ഒന്ന്, രണ്ട് നമ്പറുകളിലുള്ള കശുമാവ് തോട്ടങ്ങൾ

 തിരുവാഴിയോട് കുണ്ഡലി ബിറ്റ് ഒന്നിലെ ബാക്കിയുള്ള കശുമാവ് തോട്ടങ്ങൾ

 തൊടുകാട് അക്കേഷ്യ തോട്ടത്തിന്റെ ഭാഗങ്ങൾ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, FOREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL