SignIn
Kerala Kaumudi Online
Tuesday, 23 June 2026 2.19 AM IST

സ്‌പോർട്സ് ക്വാട്ട

sports
sports

പാലക്കാട്: ജില്ലയിലെ ഗവ. ഐ.ടി.ഐകളിൽ കായിക താരങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് ജില്ലാ സ്‌പോർട്സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. 2024 ഏപ്രിൽ ഒന്നുമുതൽ 2026 മാർച്ച് 31 വരെ കാലയളവിൽ ചുരുങ്ങിയത് വിദ്യാഭ്യാസ സബ് ജില്ലാതല മത്സരങ്ങളിൽ ഏതെങ്കിലും കായിക ഇനത്തിൽ മൂന്നാം സ്ഥാനമെങ്കിലും നേടിയവരാകണം അപേക്ഷകർ. അതത് ഐ.ടി.ഐകളിൽ ഓൺലൈനായി അപേക്ഷ സമർപ്പിച്ചതിന്റെ പകർപ്പുകൾ, വിദ്യാഭ്യാസ യോഗ്യത, സ്‌പോർട്സ് പ്രാവീണ്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജില്ലാ സ്‌പോർട്സ് കൗൺസിൽ ഓഫീസിൽ ലഭ്യമാക്കണം. ഐ.ടി.ഐകളുടെ എണ്ണം അനുസരിച്ച് പകർപ്പുകൾ നൽകേണ്ടതാണ്. ഫോൺ: 0491 2505100.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, ITI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL