SignIn
Kerala Kaumudi Online
Friday, 26 June 2026 4.21 AM IST

ജനതാ സദസ്

isjd
'വർഗീയ ഫാസിസത്തിനെതിരെ ജനതാ സദസ്' ഐ.എസ്.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. വി.മുരുകദാസ് ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: ജനാധിപത്യത്തിന്റെ മുഖംമൂടിയണിഞ്ഞ് ജനങ്ങളുടെ അവകാശങ്ങൾ അപ്രഖ്യാപിതമായി കവർന്നെടുക്കുന്ന ഇന്നത്തെ ഫാസിസ്റ്റ് ഭരണകൂടം, 1975ലെ പ്രഖ്യാപിത അടിയന്തരാവസ്ഥയേക്കാൾ ഭീകരമാണെന്ന് ഇൻഡ്യൻ സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.വി.മുരുകദാസ് പറഞ്ഞു. അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്റെ വാർഷിക ദിനത്തിൽ ഐ.എസ്.ജെ.ഡി പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ച 'വർഗീയ ഫാസിസത്തിനെതിരെ ജനതാ സദസ്' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.എസ്.ജെ.ഡി ജില്ലാ വൈസ് പ്രസിഡന്റ് എടത്തറ രാമകൃഷ്ണൻ അദ്ധ്യക്ഷനായി. ജില്ലാ ഭാരവാഹികളായ ബാലൻ പൊറ്റശ്ശേരി, എം.ലെനിൻ കെ.പ്രവീൺ, അഡ്വ. ടി.മഹേഷ്, കെ.സുരേഷ്, കെ.ചെന്തമാര, എ.മോഹനൻ, ഗണേശൻ, വിജിഷ് കണികണ്ടത്ത് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, ISJD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL