SignIn
Kerala Kaumudi Online
Sunday, 28 June 2026 2.17 AM IST

സിറ്റിംഗ് സംഘടിപ്പിച്ചു

ombudsman
തരൂർ ഗ്രാമ പഞ്ചായത്തിൽ സംഘടിപ്പിച്ച ഓംബുഡ്സ്മാൻ സിറ്റിംഗിൽ നിന്ന്

പാലക്കാട്: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ പരിഗണിക്കുന്നതിനായി ഓംബുഡ്സ്മാൻ തരൂർ ഗ്രാമ പഞ്ചായത്തിൽ സിറ്റിംഗ് സംഘടിപ്പിച്ചു. സിറ്റിംഗിൽ തൊഴിലാളികൾ, ജനപ്രതിനിധികൾ, പദ്ധതി ഗുണഭോക്താക്കൾ എന്നിവർ പദ്ധതിയുടെ നിർവഹണവുമായി ബന്ധപ്പെട്ട വിവിധ പരാതികളും നിർദേശങ്ങളും അവതരിപ്പിച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ സുതാര്യവും കാര്യക്ഷമവുമായ നടത്തിപ്പിന് ജനപങ്കാളിത്തവും പരാതിനിവാരണ സംവിധാനവും നിർണായകമാണെന്നും ഭാവിയിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരം സിറ്റിംഗുകൾ സംഘടിപ്പിച്ച് പൊതുജനങ്ങളുടെ പരാതികൾ പരിഗണിക്കുമെന്ന് ഓംബുഡ്സ്മാൻ എം.സത്യനാഥൻ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, OMBUDSMAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL