പട്ടാമ്പി: ചേംബർ ഒഫ് കൊമേഴ്സും കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയും പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജും സംയുക്തമായി എല്ലാ മാസവും നടത്തി വരാറുള്ള സൗജന്യ നേത്ര രോഗ, തിമിര ശസ്ത്രക്രിയ ക്യാമ്പും സൗജന്യ മെഡിക്കൽ ക്യാമ്പും നാളെ നടക്കും. രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ ചേംബർ ഹൗസിലാണ് ക്യാമ്പ്. പട്ടാമ്പി നഗരസഭ കൗൺസിലർ സി.സംഗീത ഉദ്ഘാടനം നിർവഹിക്കും. പങ്കെടുക്കുന്നവർ ആധാർ കാർഡ്, വോട്ടർ ഐ.ഡി കോപ്പിയുമായി എത്തണമെന്ന് ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് കെ.പി.കമാൽ അറിയിച്ചു. 6238365656, 9747213900
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |