SignIn
Kerala Kaumudi Online
Saturday, 18 July 2026 3.47 AM IST

തെങ്ങിൻതൈ വിതരണം

thengu
പൊൽപ്പുള്ളി കൃഷി ഭവനിൽ നടന്ന തെങ്ങിൻ തൈ വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സ്വാമിനാഥൻ നിർവ്വഹിക്കുന്നു.

ചിറ്റൂർ: സംസ്ഥാന നാളികേര വികസന പദ്ധതിയുടെ ഭാഗമായി പൊൽപുള്ളി കൃഷിഭവന്റെ നേതൃത്വത്തിൽ ഡബ്ല്യു.സി.ടി ഇനത്തിൽപ്പെട്ട നാടൻ തെങ്ങിൻതൈകൾ 50 ശതമാനം സബ്സിഡി നിരക്കിൽ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സ്വാമിനാഥൻ ഉദ്ഘാടനം നിർവഹിച്ചു. കൃഷി ഓഫീസർ ലിബി ആന്റണി പദ്ധതി വിശദീകരണം നടത്തി. സർക്കാർ സബ്സിഡിയോടുകൂടി ഓരോ നാടൻ തെങ്ങിൻതൈയും 50 രൂപ നിരക്കിലാണ് കർഷകർക്ക് വിതരണം ചെയ്തത്. ചടങ്ങിൽ അഗ്രികൾച്ചറൽ അസിസ്റ്റന്റ് സൗമ്യ, ലീഡ്സ് ഫീൽഡ് അസിസ്റ്റന്റ് സന്ധ്യ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, FARMER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL