വടക്കഞ്ചേരി: വടക്കഞ്ചേരി എം.ഇ.എസ് സെൻട്രൽ സ്‌കൂളിൽ ലഹരി അവബോധ ക്ലാസ് സംഘടിപ്പിച്ചു. ആലത്തൂർ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ അഡ്വ. സി.ആർ.രേഖ ക്ലാസിന് നേതൃത്വം നൽകി. വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്ലാസിൽ, വിദ്യാർത്ഥികളെ ലഹരിക്കടിമയാക്കുന്ന മാഫിയ കുതന്ത്രങ്ങളും മയക്കുമരുന്നിന്റെ ദൂഷ്യഫലങ്ങളും അത് വ്യക്തി ജീവിതത്തിലും കുടുംബത്തിലും രാജ്യത്തും ഉണ്ടാക്കുന്ന ദുരന്തങ്ങളും ലഹരി വ്യാപനം തടയുന്നതിനുള്ള മാർഗങ്ങളും നിയമനടപടികളും വിശദമായി അവതരിപ്പിച്ചു. പ്രിൻസിപ്പൽ ശ്രീജ രാജശേഖരൻ, സ്‌കൂൾ സെക്രട്ടറി സുലൈമാൻ ചിഞ്ചുസ് എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ ഫ്ളാഷ് മോബും അവതരിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |