മംഗലംഡാം: സ്‌കൂൾ ബസിൽ നിയന്ത്രണം തെറ്റി വന്ന ബൈക്കിടിച്ച് യുവാവിന് പരിക്ക്. മംഗലം ഡാം സ്‌കൂളിലേക്ക് വിദ്യാർത്ഥികളുമായി വരികയായിരുന്ന ബസിൽ മുടപ്പല്ലൂർ ഭാഗത്തേക്ക് പോയ ബൈക്കാണ് ഇടിച്ചത്. ബൈക്ക് യാത്രികനായ അഫ്സലിന്(19) പരിക്കേറ്റു. മംഗലം ഡാമിന് സമീപം വടക്കേ കളത്ത് വ്യാഴാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. മറ്റൊരു വാഹനത്തെ മറി കടന്ന് പോകുന്നതിനിടെ നിയന്ത്രണം തെറ്റിയ ബൈക്ക് സ്‌കൂൾ ബസിൽ ഇടിക്കുകയായിരുന്നു. സ്‌കൂൾ ബസിന്റെ മുൻ ഭാഗത്തെ ഗ്ലാസ് തകർന്നു. യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മംഗലംഡാം പൊലീസ് സ്ഥലത്തെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |