SignIn
Kerala Kaumudi Online
Sunday, 08 November 2026 10.47 PM IST

ഡ്രൈവർ ഉറങ്ങിപ്പോയി,​ കെഎസ്ആ‍ർടിസി ബസിടിച്ച് 15കാരിക്ക് ദാരുണാന്ത്യം

ksrtc-bus-

തിരുവനന്തപുരം ധനുവച്ചപുരത്ത് കെ.എസ്.ആർ.ടി.സി ബസിടിച്ച് പതിനഞ്ചുകാരിക്ക് ദാരുണാന്ത്യം. പത്താംക്ലാസ് വിദ്യാ‌ർത്ഥിനി അന്നപൂർണേന്ദു ആണ് മരിച്ചത്. അച്ഛനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യവെ ആണ് അപകടം. എതിർദിശയിൽ എത്തിയ ബസ്, സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.

ബസ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ കുട്ടിയുടെ ദേഹത്ത് ബസ് കയറിയിറങ്ങുകയായിരുന്നു. അന്നപൂർണേന്ദുവിന്റെ അച്ഛൻ അശോകൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ധനുവച്ചപുരത്ത് നിന്ന് അമരവിള ഭാഗത്തേക്ക് അച്ഛനൊപ്പം പോവുകയായിരുന്നു 15കാരി. അപകടത്തിന് പിന്നാലെ ഡ്രൈവ‍ർ ഇറങ്ങി ഓടിയതായി ദൃക്സാക്ഷികൾ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSRTC BUS, KSRTC BUS ACCIDENT, KERALA ROAD ACCIDENT, 15YEAR OLD GIRL DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA