SignIn
Kerala Kaumudi Online
Saturday, 07 November 2026 2.13 PM IST

വഴിയിൽ കിടന്ന കേബിളിൽ കാൽ കുരുങ്ങി തലയിടിച്ച് വീണു; ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

pushpi
പുഷ്‌പി സേവ്യർ

കൊച്ചി: വഴിയിൽ കിടന്ന കേബിളിൽ കാൽ കുരുങ്ങി വീണ് ഗുരുതര പരിക്കേറ്റ വീട്ടമ്മ മരിച്ചു. കളമശേരി സ്വദേശി പുഷ്‌പി സേവ്യർ (68) ആണ് മരിച്ചത്. അപകടത്തെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്നലെയാണ് മരിച്ചത്.

പുഷ്‌പിയുടെ ചികിത്സയ്‌ക്കായി 18 ലക്ഷം രൂപ ചെലവായെന്നും കേബിൾ ഉടമകളിൽ നിന്ന് യാതൊരു സഹായവും ലഭിച്ചില്ലെന്നും കുടുംബം ആരോപിച്ചു. സെപ്‌തംബർ എട്ടിന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. നോർത്ത് കളമശേരിയിലെ പത്താം പീയൂസ് പള്ളിക്ക് സമീപമുള്ള സെമിത്തേരിയിൽ പോയി മടങ്ങുന്നതിനിടെയാണ് പുഷ്‌പിക്ക് അപകടമുണ്ടായത്. ഭർത്താവ് സേവ്യറും ഒപ്പമുണ്ടായിരുന്നു. സെമിത്തേരിയുടെ ഗേറ്റിന് മുന്നിൽ നിലത്ത് കുറുകേ കിടന്നിരുന്ന കേബിളിൽ കാൽ കുടുങ്ങി പുഷ്‌പി തലയിടിച്ച് വീഴുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ പുഷ്‌പിയുടെ തലയിൽ നിന്ന് വലിയ രീതിയിൽ രക്തസ്രാവമുണ്ടായി. ഉടൻതന്നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പക്ഷേ, വിദഗ്ദ്ധ ചികിത്സ നൽകാൻ ഡോക്‌ടർ ഇല്ലാതിരുന്നതിനാൽ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അപകടത്തിൽ പുഷ്‌പിയുടെ ശരീരത്തിന്റെ ഇടത് ഭാഗം തളർന്നിരുന്നു.

സംഭവത്തിന് പിന്നാലെ കേബിൾ ഉടമകൾ അപകടസ്ഥലത്തെ വയറുകൾ അഴിച്ച് മാറ്റിയിരുന്നു. അപകടവിവരം അറിഞ്ഞിട്ടും കേബിൾ ഉടമകളോ കരാറുകാരോ വിവരം അന്വേഷിക്കാനോ സാമ്പത്തിക സഹായം നൽകാനോ തയ്യാറായില്ലെന്ന് കുടുംബം ആരോപിച്ചു. സംഭവത്തിൽ കളമശേരി പൊലീസ് കേസെടുത്തിട്ടുണ്ട്. അരുൺ, സുസ്‌മി എന്നിവരാണ് മക്കൾ.

English Summary

A 68-year-old woman, Pushpi Xavier, from Kalamassery died while undergoing treatment after tripping over a cable lying across a road. She suffered serious head injuries in the September 8 accident. Her family alleges that cable owners failed to provide financial assistance despite treatment expenses of Rs 18 lakh. Kalamassery police have registered a case.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KALAMASSERY CABLE ACCIDENT, PUSHPI XAVIER DEATH, KOCHI CABLE ACCIDENT, KERALA ACCIDENT NEWS, KALAMASSERY WOMAN DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA