
ആലപ്പുഴ: സ്‌കൂട്ടറിന് പിന്നിൽ ടിപ്പർ ലോറിയിടിച്ച് വീട്ടമ്മ മരിച്ചു. ചെന്നിത്തല സൗത്ത് തഴത്തേതിൽ ബാബുവിന്റെ ഭാര്യ ആനി ബാബു (56) ആണ് മരിച്ചത്. മാവേലിക്കര സർക്കാർ ആശുപത്രിക്ക് സമീപം ഇന്ന് രാവിലെ പത്തു മണിയോടെയാണ് അപകടമുണ്ടായത്. ടിപ്പർ ലോറി പിന്നിൽ നിന്ന് വേഗതയിൽ വരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആനി ബാബു സ്‌കൂട്ടർ പരമാവധി റോഡിന്റെ ഇടതുവശത്തേക്ക് ഒതുക്കി നൽകാൻ ശ്രമിച്ചിരുന്നു. എന്നാൽ ടിപ്പർ ലോറി സ്‌കൂട്ടറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ആനിയുടെ തലയിലൂടെ ടിപ്പർ ലോറിയുടെ പിൻചക്രം കയറിയിറങ്ങി തൽക്ഷണം മരണം സംഭവിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |