SignIn
Kerala Kaumudi Online
Saturday, 07 November 2026 12.48 PM IST

റെയിൽവേ  ട്രാക്ക്  മുറിച്ചുകടക്കുന്നതിനിടെ  ട്രെയിനിടിച്ച് അപകടം, നഷ്ടപരിഹാരം അനുവദിക്കാനാകില്ലെന്ന് ട്രൈബ്യൂണൽ

train-
പ്രതീകാത്മക ചിത്രം

കൊച്ചി: റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിടിച്ച് പരിക്കേറ്റയാൾക്ക് നഷ്ടപരിഹാരം അനുവദിക്കാനാകില്ലെന്ന് ട്രൈബ്യൂണൽ. മാവേലിക്കര റെയിൽവേ സ്റ്റേഷനിലുണ്ടായ അപകടത്തിൽ എറണാകുളം റെയിൽവേ ക്ളെയിംസ് ട്രൈബ്യൂണലിന്റേതാണ് ഉത്തരവ്. ചങ്ങനാശേരി സ്വദേശി തോമസ് ജോണിനാണ് ട്രെയിനിടിച്ച് ഗുരുതരമായി പരിക്കേറ്റത്. തോമസിന്റെ ഹർജി ട്രൈബ്യൂണൽ തള്ളി.

2023 മേയ് എട്ടിനാണ് അപകടം നടന്നത്. മാവേലിക്കര റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ളാറ്റ്‌ഫോമിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന കൊല്ലം - എറണാകുളം മെമുവിൽ കയറുന്നതിനായി സ്റ്റേഷന്റെ കിഴക്കുഭാഗത്തുനിന്ന് തോമസ് റെയിൽവേ ട്രാക്ക് മുറിച്ചുകടന്നു. ഇതിനിടെ മൂന്നാം നമ്പ‌ർ പ്ളാറ്റ്‌ഫോമിലേക്കെത്തിയ ശബരി എക്‌‌സ്‌പ്രസ് ഇടിക്കുകയായിരുന്നു.

എന്നാൽ കൊല്ലം - എറണാകുളം മെമുവിൽ യാത്ര ചെയ്യുന്നതിനിടെ തിരക്കുമൂലം പുറത്തേയ്ക്ക് വീണ് പരിക്കേറ്റതെന്നായിരുന്നു തോമസിന്റെ വാദം. ഇത് കോടതിയിൽ റെയിൽവേ എതിർത്തു. റെയിൽവേ തെളിവുകളും കോടതിയിൽ സമർപ്പിച്ചിരുന്നു.

English Summary

The Ernakulam Railway Claims Tribunal has rejected a compensation claim filed by Thomas John, who suffered serious injuries after being hit by a train at Mavelikkara railway station on May 8, 2023. The tribunal ruled that he was injured while crossing the tracks, rejecting his claim that he fell from an overcrowded train.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MAVELIKKARA RAILWAY ACCIDENT, THOMAS JOHN COMPENSATION CASE, RAILWAY CLAIMS TRIBUNAL, TRAIN ACCIDENT KERALA, MAVELIKKARA TRAIN ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA