SignIn
Kerala Kaumudi Online
Friday, 28 August 2026 8.38 PM IST

വെള്ളിനേഴി നാണു നായർ സ്മാരക കലാകേന്ദ്രം ഓഫീസ് ഉദ്ഘാടനം ചെയ്തു

nanu-nair

ശ്രീകൃഷ്ണപുരം: വി.കെ.ശ്രീകണ്ഠൻ എം.പിയുടെ ഫണ്ടിൽ നിന്ന് പതിനഞ്ചു ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച കഥകളി ആചാര്യൻ വെള്ളിനേഴിനാണു നായർ സ്മാരക കലാകേന്ദ്രം കളരി ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം വി.കെ.ശ്രീകണ്ഠൻ എം.പി നിർവ്വഹിച്ചു. കലാകേന്ദ്രം പ്രസിഡന്റ് ഡോ.വെള്ളിനേഴി അച്ചുതൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ കെ.എ.ദീപ, കെ.സി.രവിശങ്കർ, കലാഗ്രാമം ഉപദേശക സമിതി അംഗം ഒ.വിജയകുമാരൻ, പി.സ്വാമിനാഥൻ, വി.രാമകൃഷ്ണൻ, കലാകേന്ദ്രം സെക്രട്ടറി സി.ഉണ്ണികൃഷ്ണൻ, ട്രഷറർ ഡോ.വി.ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. കരാറുകാരൻ രമേശിനെ എം.പി പൊന്നാടയണിയിച്ച് ആദരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, KALA KENDRAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL