SignIn
Kerala Kaumudi Online
Sunday, 20 September 2026 3.08 PM IST

ഓണാഘോഷം ഗ്രാമോത്സവമായി

onam

ഷൊർണൂർ: മഞ്ഞക്കാട് റിംഗ് റോഡ് റിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം ഗ്രാമോത്സവമായി നടത്തി. ഷൊർണൂർ നഗരസഭ ചെയർപേഴ്‌സൺ അഡ്വ.പി.നിർമ്മല ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.വേണുഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. എം.ബി ബി.എസിന് ഉന്നത വിജയം കരസ്ഥമാക്കിയ സ്വാതി വി, ബി.എ പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ നിരഞ്ജന എന്നിവരെ അനുമോദിച്ചു. ഷൊർണൂർ നഗരസഭ കൗൺസിലർ മുഹമ്മദ് ആഷിഖ്, സെകട്ടറി പി.ഹരിദാസ്, കോഴിശ്ശീരി മന സുബ്രഹ്മണ്യൻ നമ്പൂതിരി, ബി.പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു. മാവേലിയായി ഋഷികേശ് വേഷമിട്ടു. ഓണപ്പൂക്കളത്തിൽ ഡോ.രേഖയും സജ്‌നയും നേതൃത്വം നൽകി. ഓണ സദ്യയും ഓണക്കളികളുമായി വൈകുന്നേരം സമ്മാനദാനത്തോടെ സമാപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, ONAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL