പട്ടാമ്പി: വന്യജീവി വകുപ്പ് പാലക്കാട് സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ മണ്ണാർക്കാട് റേഞ്ചും പട്ടാമ്പി ലിമെന്റ് കോളേജ് നാച്ചുറൽ ക്ലബ് അംഗങ്ങളും ചേർന്ന് 'പ്രകൃതിക്കൊരു മുളം തൈ ' പരിപാടി സംഘടിപ്പിച്ചു. ക്യാമ്പസിൽ മുളം തൈ നട്ടു. പ്ലാസ്റ്റിക് നിർമാർജ്ജനവും നടത്തി. സോഷ്യൽ ഫോറസ്ട്രി പട്ടാമ്പി ബ്ലോക്ക് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.പി.നൗഷാദ്, വനമിത്ര മോഹദാസ് ഇടിയത്ത്, കോളേജ് പ്രിൻസിപ്പൽ കെ.പി.ഷബീർ, അദ്ധ്യാപകരായ അബ്ദുൾകരീം, ഗ്രീഷ്മ ഉണ്ണി, ദർശന, സി.ജെ.അഞ്ജിത എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |