SignIn
Kerala Kaumudi Online
Monday, 14 September 2026 2.26 AM IST

വനംരക്തസാക്ഷിത്വദിനം

forest
2026ൽ വനസംരക്ഷണപ്രവർത്തനങ്ങൾക്കിടയിൽ മരിച്ച വനംവകുപ്പ് ജീവനക്കാരെ അനുസ്മരിക്കൽ യോഗം സൈലന്റ് വാലി വൈൽഡ് ലൈഫ് വാർഡൻ ജി.ഹരികൃഷ്ണൻനായർ ഉദ്ഘാടനംചെയ്യുന്നു.

മണ്ണാർക്കാട്: മണ്ണാർക്കാട്, സൈലന്റ് വാലി ഡിവിഷനുകളുടെ ആഭിമുഖ്യത്തിൽ ദേശീയ വനം രക്തസാക്ഷിദിനം ആചരിച്ചു. 2026ൽ വനസംരക്ഷണ പ്രവർത്തനങ്ങൾക്കിടയിൽ മരിച്ച വനംവകുപ്പ് ജീവനക്കാരായ പുതൂരിലെ കാളിമുത്തു, തിരുവിഴാംകുന്നിലെ ഷൈജു എന്നിവരുടെ അനുസ്മരണയോഗം സൈലന്റ് വാലി വൈൽഡ് ലൈഫ് വാർഡൻ ജി.ഹരികൃഷ്ണൻനായർ ഉദ്ഘാടനംചെയ്തു. ഡി.എഫ്.ഒ സി.അബ്ദുൾ ലത്തീഫ് അദ്ധ്യക്ഷനായി. റേഞ്ച് ഓഫീസർമാരായ ഇംറോസ് ഏലിയാസ് നവാസ്, എൻ.സഫീർ, മറ്റു ഉദ്യോഗസ്ഥരായ ജെയ്സൺ, നസീർ, സി.എം. മുഹമ്മദ് അഷറഫ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, FOREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL