മണ്ണാർക്കാട്: എം.ഇ.എസ് കല്ലടി ഓട്ടോണമസ് കോളേജിലെ ബി.എസ്‌സി കമ്പ്യൂട്ടർ സയൻസിൽ ചേർന്ന ബംഗ്ലാദേശ് വിദ്യാർത്ഥികൾക്ക് കോളേജിൽ സ്വീകരണം നൽകി. പുഷ്പിത പോൾ, പ്രത്യാശാ ദാസ് എന്നിവരാണ് വിദ്യാർത്ഥികൾ. കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ മന്ത്രാലയ പദ്ധതിയായ സ്റ്റഡി ഇൻ ഇന്ത്യ പ്രോഗ്രാമിന്റെ ഭാഗമായാണ് ഇവരെത്തിയത്. വിദേശ വിദ്യാർത്ഥികളുടെ പഠനത്തിനും വിജയത്തിനുമായി സർക്കാർ തലത്തിൽ ഒരുമിച്ച് മുന്നോട്ട് പോകുമെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. ജാസ്മിൻ, സ്റ്റഡി ഇൻ ഇന്ത്യ പ്രോഗ്രാമിന്റെ കോളേജ് കോഓർഡിനേറ്റർ എ.സജ്ന എന്നിവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |