പാലക്കാട്: കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ ഫാം ഇൻഫർമേഷൻ ബ്യൂറോ സംഘടിപ്പിക്കുന്ന സംസ്ഥാനതല ഫാം ഫോട്ടോഗ്രഫി മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു. 'കാർഷികകേരളം പുതുയുഗപ്പിറവിയിലേക്ക്' എന്നതാണ് മത്സരത്തിന്റെ പ്രമേയം. കർഷകർക്കും പൊതുജനങ്ങൾക്കും പ്രായപരിധിയില്ലാതെ പങ്കെടുക്കാം. 20,000 രൂപ, 10,000 രൂപ, 5,000 രൂപ എന്നിങ്ങനെയാണ് സമ്മാനം. തിരഞ്ഞെടുക്കപ്പെടുന്ന 10 ചിത്രങ്ങൾക്ക് 1,000 രൂപ വീതം പ്രോത്സാഹന സമ്മാനവും ലഭിക്കും. 30നകം farmphotography2026@gmail.com എന്ന ഇമെയിലിൽ ചിത്രങ്ങൾ അയയ്ക്കണം. ഫോൺ: 8078095860.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |