SignIn
Kerala Kaumudi Online
Sunday, 04 October 2026 3.57 AM IST

കൂട്ടയോട്ടം നടത്തി

marathon
കൂട്ടയോട്ടത്തിന്റെ ഭാഗമായി കഞ്ചിക്കോട് നടന്ന പ്രതിജ്ഞ.

വാളയാർ: വാളയാർ ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ കഞ്ചിക്കോട് ലഹരിക്കെതിരെ കൂട്ടയോട്ടം നടത്തി. പുതുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ഫ്ളാഗ് ഓഫ് ചെയ്തു. ഓപ്പറേഷൻ 2.0 യുടെ ഭാഗമായി തൂഫാൻ വാരയേഴ്സിനെ സജ്ജമാക്കാൻ കൊയ്യാമരക്കാട് മുതൽ ഹോസ്പിറ്റൽ ജംഗ്ഷൻ വരെ നടത്തിയ കൂട്ടയോട്ടത്തിൽ വിദ്യാർത്ഥികളും പൊലീസും സാമൂഹ്യപ്രവർത്തകരും പങ്കെടുത്തു, എ.എസ്.പി ആശ ശർമ്മ നേതൃത്വം നൽകി. സർക്കിൾ ഇൻസ്‌പെക്ടർ രാജീവ് കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എസ്.എച്ച്.ഒ ഹേമലത തൂഫാൻ വാരിയർ ബാഡ്ജ് നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, MARATHON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL