ശ്രീകൃഷ്ണപുരം: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ(കെ.എസ്.എസ്.പി.യു) പൂക്കോട്ടുകാവ് യൂണിറ്റ് കുടുംബ സംഗമം ജില്ലാ പഞ്ചായത്ത് അംഗം എ.കെ.ഷീലാദേവി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടി.രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ ടി.ജി.നിരഞ്ജൻ മുഖ്യപ്രഭാഷണം നടത്തി. 80 വയസ് പിന്നിട്ട പെൻഷൻകാരെ ആദരിച്ചു. കെ.എസ്.എസ്.പി.യു ജില്ലാ ജോയിന്റ് സെക്രട്ടറി ഒ.മോഹൻദാസ്, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി സി.രാധാകൃഷ്ണൻ, കെ.ശങ്കരനാരായണൻ, വി.സുരേന്ദ്ര നാഥൻ, കെ.മുരളീധരൻ, എൻ.രുഗ്മിണി എന്നിവർ സംസാരിച്ചു. പെൻഷൻകാരുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികളും ഉണ്ടായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |