പാലക്കാട്: നവരാത്രി യാത്രാത്തിരക്ക് പരിഗണിച്ച് തിരുവനന്തപുരം-മംഗളൂരു റൂട്ടിൽ ഒരു സ്പെഷ്യൽ ട്രെയിൻ കൂടി പ്രഖ്യാപിച്ചു. തിരുവനന്തപുരം നോർത്ത്-മംഗളൂരു ജംഗ്ഷൻ ഫെസ്റ്റിവൽ സ്പെഷ്യൽ എക്സ്‌പ്രസ്(06155) ഇന്ന് രാത്രി 7.40ന് പുറപ്പെട്ട് നാളെ രാവിലെ ഒമ്പതിന് മംഗളൂരുവിലെത്തും. മടക്ക ട്രെയിൻ(06156) നാളെ രാവിലെ 10.15ന് മംഗളൂരുവിൽ നിന്ന് പുറപ്പെട്ട് രാത്രി 11.45നു തിരുവനന്തപുരത്തെത്തും. വർക്കല, കൊല്ലം, കായംകുളം, ആലപ്പുഴ, ചേർത്തല, എറണാകുളം, ആലുവ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |