SignIn
Kerala Kaumudi Online
Tuesday, 03 November 2026 10.48 AM IST

കൗതുകം കൂടിപ്പോയി ! ട്രെയിനിന് നേരെ കല്ലെറിഞ്ഞ പ്രായപൂർത്തിയാകാത്ത മൂന്ന് പേർ പിടിയിൽ, മൊഴിയിൽ അമ്പരന്ന് ആർപിഎഫ്

indian-railway
പ്രതീകാത്മക ചിത്രം

ചെങ്ങന്നൂർ: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ മൂന്ന് കൗമാരക്കാരെ റെയിൽവെ സംരക്ഷണ സേന പിടികൂടി. മൂന്ന് പേർക്കും പ്രായപൂർത്തിയായിട്ടില്ല. ഷാലിമാർ- നാഗർകോവിൽ ഗുരുദേവ് എക്സ്പ്രസിന് ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് കല്ലേറുണ്ടായത്.

ചിങ്ങവനം, ചങ്ങനാശേരി സ്റ്റേഷനുകൾക്കിടയിലെ കുറിച്ചിയിൽ വച്ചായിരുന്നു സംഭവം.

ജനറൽ കോച്ചിന്റെ ഗ്ലാസ് കല്ലേറിൽ തകർന്നു. വനിതാ ഗാർഡിന്റെ തൊട്ടടുത്താണ് കല്ല് വീണതെങ്കിലും ആർക്കും പരിക്കേറ്റില്ല. തുടർന്ന് ട്രെയിൻ ചങ്ങനാശേരി സ്റ്റേഷനിൽ നിർത്തി സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിച്ചതിന് ശേഷമാണ് യാത്ര തുടർന്നത്.

സംഭവത്തിന് പിന്നാലെ ആർപിഎഫും ചിങ്ങവനം പൊലീസും സ്ഥലത്തെത്തി അന്വേഷണം നടത്തിയാണ് കല്ലെറിഞ്ഞവരെ തിരിച്ചറിഞ്ഞത്. തുടർന്ന് മൂന്ന് പേരും രക്ഷിതാക്കൾക്കൊപ്പം ആർപിഎഫ് സ്റ്റേഷനിൽ ഹാജരായി. ഇവരെ കോട്ടയം ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ ശേഷം ജാമ്യത്തിൽ രക്ഷിതാക്കൾക്കൊപ്പം വിട്ടു. റെയിൽവെ ആക്ട് പ്രകാരമുള്ള നിയമനടപടികൾ ഇവർക്കെതിരെ തുടരുമെന്ന് ചെങ്ങന്നൂർ ആർപിഎഫ് അറിയിച്ചു. കൗതുകത്തിനാണ് കല്ലെറിഞ്ഞതെന്നാണ് ഇവർ നൽകിയ മറുപടിയെന്ന് അധികൃതർ.

English Summary

Three teenagers were apprehended by the Railway Protection Force for pelting stones at the Shalimar-Nagercoil Gurudev Express in Kurichi on Saturday. A general coach window was broken, but no injuries occurred. The minors were produced before the Kottayam Juvenile Justice Board, released on bail, and face legal action under the Railway Act.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRAIN STONE PELTING, MINOR BOYS ARRESTED, RAILWAY CRIME, TRAIN ATTACK, INDIAN RAILWAYS NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA