ഷൊർണൂർ: ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷന്റെ തെക്കേ റോഡ് ഭാഗത്ത് പുതിയ പ്രവേശന കവാടം നിർമ്മാണത്തിന് സ്ഥലം സജ്ജമാക്കൽ പ്രവൃത്തി ആരംഭിച്ചു. റെയിൽവെ സ്റ്റേഷന്റെ തെക്ക് ഭാഗത്ത് ചതുപ്പ് പ്രദേശം നികത്തലും സ്ഥലത്തെ അഴുക്കുചാൽ നവീകരിച്ചുള്ള ഓഫ് ചാലിന്റെ നിർമ്മാണവുമാണ് പുരോഗമിക്കുന്നത്.
ഏഴ് പ്ലാറ്റ്ഫോമുകളുള്ള റെയിൽവെ സ്റ്റേഷന്റെ ഏഴാം പ്ലാറ്റ്ഫോമിലേക്ക് ഒന്നാം പ്ലാറ്റ്ഫോമിൽ നിന്നും നടന്നെത്തുക പ്രയാസകരമാണ്. മാത്രമല്ല തൃശൂർ ഭാഗത്തു നിന്നുള്ള യാത്രക്കാർക്ക് രണ്ട് കിലോമീറ്റർ ചുറ്റിവളയാതെ കൊച്ചിൻ ബ്രിഡ്ജ് കടന്നതും തെക്കേ റോഡിൽ പ്രവേശിച്ച് എളുപ്പത്തിൽ പ്ലാറ്റ്ഫോമിലെത്താനും പുതിയ പ്രവേശന കവാടം ഉപകാരപ്രദമാകും.
പ്ലാറ്റ്ഫോമിൽ നിന്ന് പുറത്തേക്ക് വരുമ്പോഴും തൃശൂർ ഭാഗത്തേക്ക് പോകേണ്ട യാത്രക്കാർക്ക് പുതിയ പ്രവേശന കവാടം ഉപകാരപ്പെടും. എന്നാൽ ഈ വഴി ബസ് സർവ്വീസ് ഇല്ലെന്നത് യാത്രക്കാർക്ക് പ്രശ്നമാണ്. സ്വന്തമായി വാഹനം ഉള്ളവർക്ക് മാത്രമാണ് വാഹനം നിറുത്തി പ്ലാറ്റ് ഫോമിലേക്ക് എത്താൻ പറ്റുക.
അമൃത് പദ്ധതിയുടെ ഭാഗമായി റെയിൽവേ ജംഗ്ഷനിൽ വിവിധ പ്രവൃത്തികളുടെ ഉദ്ഘാടനം കഴിഞ്ഞുവെങ്കിലും യാത്രക്കാരെ അലട്ടുന്ന പ്രശ്നങ്ങളുടെ പ്രവൃത്തികൾ ഇതുവരെ തുടങ്ങിയിട്ടില്ല. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്ന് എളുപ്പത്തിൽ കയറി പോകാമായിരുന്ന നടപ്പാലം കാലപ്പഴക്കം കാണിച്ച് പൊളിച്ച് മാറ്റിയെങ്കിലും പകരം പുതിയ നടപ്പാലം ഇതുവരെ നിർമ്മാണം തുടങ്ങിയിട്ടില്ല.
എസ്കലേറ്റർ വരാത്തത് പ്രായമായ യാത്രക്കാർക്കും ഭിന്നശേഷിക്കാർക്കും വല്ലാത്ത പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. കാൽമുട്ട് വേദനയും മറ്റ് യാത്രാക്ഷീണമുള്ളവർക്കും നിലവിലുള്ള നടപ്പാലത്തിൽ കൂടി കയറിപ്പോവുക പ്രയാസകരമാണ്. ലിഫ്റ്റ് സൗകര്യം വളരെ പരിമിത യാത്രക്കാർക്ക് മാത്രമേ പറ്റുന്നുള്ളൂ. പഴയ ആർ.എം.എസ് ഓഫീസ് നിന്നിരുന്ന പ്ലാറ്റ്ഫോമിന്റെ ഭാഗത്തും നടപ്പാലം എസ്കലേറ്റർ സംവിധാനത്തോടെ നിർമ്മിക്കുമെന്ന് പറഞ്ഞിട്ടും പ്രവൃത്തി തുടങ്ങിയിട്ടില്ല.
Work has begun to prepare the site for a new entrance gate on the southern road side of Shoranur Junction Railway Station. The ongoing work includes filling the marshy area on the station’s southern side and constructing a new off-channel drain after renovating the existing drainage system.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |