SignIn
Kerala Kaumudi Online
Saturday, 24 October 2026 1.46 AM IST

14 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ  മുൻ ജീവനക്കാരൻ അറസ്റ്റിൽ 

jins-prakash
ജിൻസ് പ്രകാശ്

പത്തനംതിട്ട : സ്വകാര്യ സ്ഥാപനത്തിൽ നിന്ന് 14 ലക്ഷം രൂപ തട്ടിയെടുത്ത മുൻ ജീവനക്കാരനെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. റാന്നി അത്തിക്കയം കുടമുരുട്ടി മാമ്പ്ര കുഴിയിൽ ജിൻസ് പ്രകാശ് (40) ആണ് പിടിയിലായത്.
പെരിങ്ങനാട് മാമ്പാറ പുത്തൻപറമ്പിൽ മിനു പി.വിശ്വനാഥൻ നടത്തുന്ന അടൂർ ജോസി പ്ലാസ്സയിലുള്ള ജോക്കി ഇ.ബി.ഓ എന്ന സ്ഥാപനത്തിലെ സ്റ്റോർ മാനേജരായിരുന്നു ഇയാൾ. 2022 ഒക്ടോബർ മുതൽ സ്റ്റോക്കിൽ തിരിമറി നടത്തി 7,45,113 രൂപയും, സ്ഥാപനയുടമ സ്ഥാപിച്ചിരുന്ന ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ടിന്റെ ക്യൂ ആർ കോഡ് മാറ്റി സ്വന്തം അക്കൗണ്ടിലെ ക്യൂ ആർ കോഡ് സ്ഥാപിച്ചശേഷം, കച്ചവടത്തിൽ നിന്ന് ലഭിച്ച 6,51,130 രൂപയും ഉൾപ്പെടെ ആകെ 13,96,243 യാണ് ജീവനക്കാരൻ തട്ടിയെടുത്തത്.
ഈ വർഷം ആഗസ്റ്റ് 14നാണ് സ്ഥാപന ഉടമ അടൂർ പൊലീസിൽ പരാതി നൽകിയത്. അന്വേഷണത്തിൽ ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ആറര ലക്ഷത്തിലധികം രൂപയും, സ്റ്റോക്കിൽ തിരിമറി നടത്തി തുണിത്തരങ്ങൾ വിറ്റഴിച്ച് 7, 45,113 രൂപയും തട്ടിയെടുത്തതായി കണ്ടെത്തി. മൂവാറ്റുപുഴയിലെ ഒരു ബാറിൽ ജോലി ചെയ്ത് വരികയായിരുന്ന പ്രതിയെ ഇന്നലെ പുലർച്ചെ താമസ സ്ഥലത്തുനിന്നുമാണ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലുകൾക്കുശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അടൂർ ഡിവൈ.എസ്.പി ജി.സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിൽ നടന്ന അന്വേഷണത്തിലാണ് പ്രതി വലയിലായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL