
പത്തനംതിട്ട : നഗരത്തിലെ വഴിയോര കച്ചവട തൊഴിലാളികളെ ഒഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ ഏരിയകമ്മിറ്റി നേതൃത്വത്തിൽ പൊതുമരാമത്ത് ഓഫീസിലേക്ക് മാർച്ച് നടത്തും. ശനിയാഴ്ച രാവിലെ പത്തിന് പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിന്ന് മാർച്ച് ആരംഭിക്കും.
നിയമപരമായി രൂപീകരിക്കപ്പെട്ട വെൻഡിംഗ് കമ്മിറ്റി തീരുമാനങ്ങളെ പോലും ധിക്കരിച്ചാണ് പൊതുമരാമത്ത് അധികൃതർ മുന്നറിയിപ്പ് കൂടാതെ നൂറു കണക്കിന് തൊഴിലാളികൾക്ക് ഒഴിപ്പിക്കൽ നോട്ടീസ് നൽകിയത്. ഇത് ഒരു കാരണവശാലും ന്യായീകരിക്കാൻ പറ്റില്ലെന്ന് ഫെഡറേഷന് ഏരിയ കമ്മിറ്റി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |