
ചിറ്റാർ: പാലക്കാട്, വയനാട് എന്നിവിടങ്ങളിൽ കോൺഗ്രസിന് അനുകൂലമായ വിധിയെഴുത്തിനെ തുടർന്ന് ചിറ്റാറിൽ ആഹ്ലാദപ്രകടനം നടത്തി. ഇന്നലെ വൈകിട്ട് 5.30ന് ചാറ്റാർ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് ചിറ്റാർ ബസ് സ്റ്റാൻഡ് വരെ കെ.എസ്.യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും നേതൃത്വത്തിൽ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് സണ്ണി ചള്ളക്കൽ ഉദ്ഘാടനം ചെയ്തു. എ.ബഷീർ, സാം പനിച്ചകുഴിയിൽ, അഭിലാഷ് തെക്കേക്കര, രവി കണ്ടത്തിൽ, ജോർജുകുട്ടി തെക്കേൽ, ജോർജി , ബെൻസൺ പനിച്ചക്കുഴിയിൽ,ലിബിൻ നെടുവേലിൽ, ജോർജി മൺവിലാവ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |