SignIn
Kerala Kaumudi Online
Saturday, 24 October 2026 1.43 AM IST

ജില്ലയിൽ 15 അസി.സർജൻമാരുടെ ഒഴിവ്, ആരോഗ്യകേന്ദ്രങ്ങളിൽ ഡോക്ടർമാരില്ല

doctor

പത്തനംതിട്ട : പ്രാഥമികമായി എം.ബി.ബി.എസ് പൂർത്തിയാക്കിയവർക്ക് അസി. സർജനായി ജോലിയിൽ പ്രവേശിക്കാം എന്നിരിക്കെ ജില്ലയിലെ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ ഡോക്ടർമാർ ഇല്ലാതെ ചികിത്സമുടങ്ങുന്നു. അസിസ്റ്റന്റ് സർജൻമാരില്ലാത്തത് ഗ്രാമീണ മേഖലയിലടക്കം വലിയ വെല്ലുവിളിയായി മാറുകയാണ്. തസ്തികയുടെ പേര് അസി.സർജൻ എന്നാണെങ്കിലും സർജറി ചെയ്യാൻ പരിശീലനം ലഭിച്ച ഡോക്ടർമാരല്ല ഇവർ. ഡോക്ടർമാരുടെ വിഭാഗത്തിൽ ആരോഗ്യവകുപ്പിലെ ആദ്യ പോസ്റ്റ് അസി.സർജൻ ആണ്. സീനിയർ ഡോക്ടർമാർക്ക് സഹായികളായാണ് ഇത്തരം ഡോക്ടർമാർ പ്രവർത്തിക്കുക. ജില്ലയിലെ ആരോഗ്യകേന്ദ്രങ്ങളിൽ 15 അസി.സർജൻമാരുടേയും രണ്ട് സിവിൽ സർജൻമാരുടേയും ഒഴിവുണ്ട്.

ബുദ്ധിമുട്ടുന്നത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ

ഗ്രാമീണ മേഖലയിലുള്ള പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം ഡോക്ടർമാരുടെ ആഭാവത്തിൽ പ്രതിസന്ധിനേരിടുകയാണ്. ഒരു ഡോക്ടർ അവധിയായാൽ പകരം ഡോക്ടറില്ല. എല്ലാ ദിവസവും ഡോക്ടറുടെ സേവനം ലഭ്യമാകില്ല. പലപ്പോഴും ഡോക്ടർ എത്തുന്ന ദിവസം വരെ ചികിത്സയ്ക്കായി കാത്തിരിക്കേണ്ടി വരും. അല്ലെങ്കിൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരും. ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ നിയമനം വൈകുകയാണ്.

ജില്ലയിലെ ആരോഗ്യകേന്ദ്രങ്ങളും ഒഴിവുകളുടെ എണ്ണവും

അസി.സർജൻമാർ

ഓതറ എഫ്.എച്ച്.സി - 2

ഏഴംകുളം എഫ്.എച്ച്.സി - 1

കുളനട പി.എച്ച്.സി - 1

അടൂർ ജി.എച്ച് - 1

വെച്ചൂച്ചിറ പി.എച്ച്.സി - 1

കോന്നി പി.എച്ച്.സി - 1

നിലയ്ക്കൽ പി.എച്ച്.സി - 1

കൊക്കാത്തോട് - 1

തുമ്പമൺ - 1

കൂടൽ - 1

വല്ലന - 1

ആനിക്കാട് - 1

മല്ലപ്പള്ളി - 1

തിരുവല്ല - 1 (ദന്തൽ)

സിവിൽ സ‌ർജൻ

സി.എച്ച്.സി തുമ്പമൺ : 1

സി.എച്ച്.സി ചാത്തങ്കരി : 1

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL