
പന്തളം : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പന്തളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനെ ഹരിത കെ.എസ്.ആർ.ടി.സി ആയി നഗരസഭ ചെയർമാൻ അച്ചൻകുഞ്ഞ് ജോൺ പ്രഖ്യാപിച്ചു. ജൈവ അജൈവമാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് ബിന്നുകളും ബോട്ടിൽ ബൂത്തും സ്ഥാപിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ രമ്യ, കൗൺസിലർമാരായ സീന, പുഷ്പലത, സൗമ്യ, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരായ ബിനോയ്, കൃഷ്ണകുമാർ, ഷഹന, സുജിത, അനന്ദു, അമൽ, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ അൽഫിയ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |