SignIn
Kerala Kaumudi Online
Saturday, 24 October 2026 1.43 AM IST

കുമാരഗുരുദേവന്റെ ജന്മദിനാഘോഷം നാളെ മുതൽ

guru

പത്തനംതിട്ട : പ്രത്യക്ഷ രക്ഷാ ദൈവസഭ (പി.ആർ.ഡി.എസ്) സ്ഥാപകൻ പൊയ്ക‌യിൽ ശ്രീകുമാര ഗുരുദേവന്റെ 147 -ാമത് ജന്മദിന ആഘോഷം 13ന് ആരംഭിക്കുമെന്ന്​ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാവിലെ 9ന്​ സഭാ പ്രസിഡന്റ് വൈ.സദാശിവൻ കൊടിയേറ്റ് നിർവഹിക്കും. തുടർന്ന് അടിമ സ്ത‌ംഭത്തിൽ പുഷ്പാർച്ചന. വൈകിട്ട്​ മൂന്നിന്​ എട്ടുകര സംഗമം. 14 ന് വൈകിട്ട്​ 7.30ന്​ യുവജനസംഘം പ്രതിനിധി സമ്മേളനം അഡ്വ.എം.എസ്.അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സഭാ വൈസ് പ്രസിഡന്‍റ്​ എം.പൊന്നമ്മ മുഖ്യപ്രഭാഷണം നടത്തും. 15 ന് വൈകിട്ട്​ 7.30ന്​ മതസമ്മേളനം. 16ന് രാവിലെ 11ന്​ എംപ്ലോയീസ് ആന്റ് പെൻഷനേഴ്സ് ഫോറം സമ്മേളനം അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വൈകിട്ട്​ നാലിന്​ നെല്ലാട് ജംഗ്ഷനിൽ നിന്ന് ഭക്തിഘോഷയാത്ര ആരംഭിക്കും. 7ന്​ വിശുദ്ധമണ്ഡപത്തിൽ ഘോഷയാത്ര സ്വീകാര്യ പ്രാർത്ഥന നടക്കും. 8ന്​ സഭാപ്രസിഡന്റ് വൈ.സദാശിവന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനം നിയമസഭ ഡെപ്യൂട്ടി സ്പ‌പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി മുഖ്യപ്രഭാഷണം നടത്തും. കൊടിക്കുന്നിൽ സുരേഷ് എം.പി, ഡി.രവികുമാർ.എം.പി ചെന്നൈ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.

ശ്രീകുമാര ഗുരുദേവ ജന്മദിനമായ 17ന് രാവിലെ 5.30ന് ജന്മംതൊഴൽ നടക്കും.

വൈകിട്ട്​ 3ന്​ ജന്മദിനസമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യപ്രഭാഷണംനടത്തും. ആന്റോ ആന്റണി എം.പി മുഖ്യാതിഥിയായി പങ്കെടുക്കും. വൈകിട്ട്​ 7.30ന് വിദ്യാർത്ഥി യുവജന മഹിളാസമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. നിയമസഭാ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് മുഖ്യപ്രഭാഷണം നടത്തും. സമാപനദിവസമായ 19ന് ഹൈകൗൺസിൽ ഗുരുകുലസമിതി യോഗത്തിന് ശേഷം വൈകിട്ട് 5ന്​ കൊടിയിറക്കോടെ ജന്മദിന ഉൽസവം സമാപിക്കും.

വാർത്താസമ്മേളനത്തിൽ പ്രസിഡൻറ്​ വൈ.സദാശിവൻ, ജനറൽ സെക്രട്ടറിമാരായ കെ.ഡി സീത്​കു​മാർ, അനീഷ്​ ടി.കെ, ജോയിന്റ്​ സെക്രട്ടറി കെ.ജ്ഞാനസുന്ദരൻ, മീഡിയാ കൺവീനർ സുരേഷ് മോഹൻ, എം.ഭാസ്​കരൻ, ശാലുദാസ്​ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL