SignIn
Kerala Kaumudi Online
Saturday, 24 October 2026 1.44 AM IST

അടൂർ എസ്.എൻ ഐ.ടിയിൽ വനിതാദിനാഘോഷം

sn

അടൂർ : അടൂർ എസ്.എൻ ഐ.ടിയിൽ നടന്ന വനിതാദിനാഘോഷം വിമൻസ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷന്റെ മുൻ ചെയർപേഴ്സൺ പ്രൊഫസർ ബി.ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഒബ്സ്റ്റട്രിക് ആൻഡ് ഗൈനക്കോളജി സൊസൈറ്റി പ്രസിഡന്റ് പ്രൊഫ.ബി.പ്രസന്നകുമാരി, വൈസ് പ്രസിഡന്റ് ഡോ.നിർപിൻ ക്ലീറ്റസ് എന്നിവർ ബ്രസ്റ്റ് കാൻസർ, സർവിക്കൽ ക്യാൻസർ എന്നിവയെപ്പറ്റി ക്ലാസ് നയിച്ചു. മെനെസ്ട്രൽ കപ്പുകളുടെ ഉപയോഗത്തെപ്പറ്റി ഡെൽഡോണെ കോ ഫൗണ്ടർ ലക്ഷ്മി അരുൺ ക്ളാസെടുത്തു. ഉജ്ജ്വൽ ബാലിക അവാർഡ് ജേതാവ് റോളർ സ്‌കറ്റിംഗ് താരം ജുവിനാ ലിസ തോമസ്, വേൾസ് വെറ്റ്ലാൻഡ് ഡേ പെയിന്റിംഗ് കോമ്പറ്റിഷൻ സ്റ്റേറ്റ് ഫസ്റ്റ് നേടിയ അർപ്പിത രജിത്, സിവിൽ എൻജിനീയറിംഗ് വിഭാഗത്തിൽ പുസ്തകം പ്രസിദ്ധീകരിച്ച എസ്.എൻ.ഐ.ടി സിവിൽ എൻജിനീയറിംഗ് വകുപ്പ് മേധാവി എം.എസ്.റിയാന, തുടർച്ചയായി യൂണിവേഴ്സിറ്റി സെമെസ്റ്റർ പരീക്ഷകളിൽ മുഴുവൻ മാർക്കും വാങ്ങിയ രണ്ടാം വർഷ ബിടെക് സിവിൽ എൻജിനീയറിംഗ് വിദ്യാർത്ഥി അനഘ രമേശ്, അവസാന വർഷ എംടെക് വിദ്യാർത്ഥി അഞ്ജു എന്നിവരെ അനുമോദിച്ചു. എസ്.എൻ.ഐ.ടി വിമൻ എംപവർമെന്റ് ആൻഡ് ഗ്രിവിയൻസ് റെഡ്രസൽ സെൽ പ്രസിഡന്റ് അസോസിയേറ്റ് പ്രൊഫ.ലക്ഷ്മി ആർ.നായർ, വൈസ് പ്രസിഡന്റ് അസിസ്റ്റന്റ് പ്രൊഫസർ പാർവതി ആർ.നായർ, സെക്രട്ടറി അസിസ്റ്റന്റ് പ്രൊഫസർ എം.എസ് ഗീതു എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL