
ചുങ്കപ്പാറ : ചങ്ങനാശ്ശേരി അതിരൂപതയിലെ വൈദികർ കരുവള്ളിക്കാട് സെന്റ് തോമസ് കുരിശുമല തീർത്ഥാടനം നടത്തി. നിരവവധി വൈദികർ നിർമ്മലപുരം സെന്റ് മേരീസ് ദൈവാലയത്തിലെത്തി പ്രാരംഭ പ്രാർത്ഥന നടത്തി. മണിമല ഫൊറോനായിലെ വൈദികർ തീർത്ഥാടനത്തിൽ പങ്കെടുത്ത വൈദികർക്ക് നേർച്ച കഞ്ഞി വിതരണം ചെയ്തു. നിർമ്മലപുരം സെന്റ് മേരീസ് ദൈവാലയ വികാരി ഫാ.ആന്റണി കാച്ചാംകോട്ട്, ചുങ്കപ്പാറ ലിറ്റിൽ ഫ്‌ളവർ വികാരി ഫാ.ടോണി മണിയംചിറ, കോട്ടാങ്ങൽ സെന്റ് ജോൺസ് വികാരി ഫാ.തോമസ് നല്ലേകുറ്റ് , ജോസ് പാറക്കതോട്ടം എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |