SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.10 AM IST

പി.ആർ.ഡി.എസ്

prds

ഇരവിപേരൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻരാജ് ആത്മഹത്യചെയ്ത സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ കർശനനടപടി സ്വീകരിക്കണമെന്ന് പ്രത്യക്ഷ രക്ഷാ ദൈവ സഭാ ജനറൽ സെക്രട്ടറിമാരായ കെ.ഡി​.സീത്കുമാർ, ടി.കെ.അനീഷ് എന്നിവർ ആവശ്യപ്പെട്ടു. ക്യാമ്പസുകളിൽ വിദ്യാർത്ഥികൾക്ക് തണലാകേണ്ട അദ്ധ്യാപകർ ജാതി വിവേചനത്തിന് നേതൃത്വം നൽകുന്നത് സാംസ്‌കാരിക കേരളത്തിന് അപമാനമാണ്. അദ്ധ്യാപകരെ സസ്‌പെൻഡ് ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല. വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ കുറ്റക്കാരായവരെ ജോലിയിൽ നിന്ന് പിടിച്ചു വിട്ട് അർഹമായ ശിക്ഷ ഉറപ്പാക്കണമെന്നും വിവേചനപരമായ പ്രവണതകൾക്കെതിരെ അടിയന്തര നിയമ നിർമ്മാണം നടത്തണമെന്നും ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL