
മൈലപ്ര: കോന്നി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ.സതീഷ് കൊച്ചുപറമ്പിലിന് മൈലപ്ര പഞ്ചായത്തിലെ പത്ത് ബൂത്തുകളിൽ നിന്നായി ആയിരത്തി അഞ്ഞൂറിൽപരം വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്ന് യു.ഡി.എഫ് അവലോകന യോഗം. ഡി സി സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ പി കെ ഗോപി അദ്ധ്യക്ഷത വഹിച്ചു. ജെയിംസ് കീക്കരിക്കാട്ട്, വിത്സൺ തുണ്ടിയത്ത്, ലിബു മാത്യു, മാത്യു തോമസ്, സി വി വർഗീസ്, പ്രകാശ് മേക്കൊഴൂർ, ബിന്ദു ബിനു, ഓമന വർഗീസ്, ജോബിൻ തോമസ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |