SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.21 AM IST

ജി​ല്ലയി​ൽ കനത്ത കൃഷിനാശം : വേനലിൽ നഷ്ടം : 90.46 ലക്ഷം, മഴയിൽ : 94.53 ലക്ഷം

krishi

പത്തനംതിട്ട : വരൾച്ചയിലും വേനൽമഴയിലും രക്ഷയില്ലാതെ ജി​ല്ലയി​ലെ കാർഷിക വിളകൾ. വേനലിൽ കരിഞ്ഞുണങ്ങി വാടി പോയെങ്കിൽ മഴയിൽ ഒടിഞ്ഞുവീണ് നശിക്കുകയാണ്. കനത്ത ചൂടിൽ 90.46 ലക്ഷം രൂപയുടെ കൃഷി നാശമാണ് ജില്ലയിൽ ഉണ്ടായത്. വേനൽ മഴയിൽ 94.53 ലക്ഷം രൂപയുടെ കൃഷിയും നശിച്ചിട്ടുണ്ട്. മഴയിലാണ് ഏറ്റവും കൂടുതൽ നഷ്ടം ഉണ്ടായിട്ടുള്ളത്. 46.480 ഹെക്ടർ നെല്ല് വേനലിൽ നശിച്ചു.

ബാധിച്ചത് 783 കർഷകരെ

ജില്ലയിൽ കൃഷിനാശം 783 കർഷകരെയാണ് ബാധിച്ചത്. വരൾച്ചയിൽ 140 കർഷകരുടെയും വേനൽ മഴയിൽ 643 കർഷകരുടെയും കൃഷി നശി​ച്ചു. കല്ലട ജലസേചന പദ്ധതിയിലെ വെള്ളം ലഭിക്കാത്തത് കാരണം പന്തളം തെക്കേക്കര, തുമ്പമൺ, കുളനട പഞ്ചായത്തുകളിലും പന്തളം നഗരസഭാ പ്രദേശത്തും വ്യാപകമായി കൃഷിനശിച്ചു. പന്തളം തെക്കേക്കരയിൽ മാത്രം നൂറ് കണക്കിന് വാഴയാണ് ഒടിഞ്ഞു നഷ്ടമായത്. വേനൽമഴയിലും കാറ്റിലും റബർ, കപ്പ, തെങ്ങ്, പച്ചക്കറി, വാഴ എന്നിവ വ്യാപകമായി നശിച്ചു.

വേനൽ മഴയിൽ

ഒടിഞ്ഞുവീണ കുലയ്ക്കാത്ത വാഴ : 7476 (29 ലക്ഷം രൂപ)

കുലച്ച വാഴ : 9288 (55.7 രൂപ ലക്ഷം)

വേനലിൽ (ഈ വർഷം ഇതുവരെ)

ഒടിഞ്ഞ് വീണ കുലയ്ക്കാത്ത വാഴ : 100 (40000 രൂപ)

കുലച്ച വാഴ : 20.34

നെല്ല് :46.480 ഹെക്ടർ (69.72 ലക്ഷം രൂപ നഷ്ടം)

വേനൽ മഴയിലാണ് ഇത്തവണ നഷ്ടം കൂടുതൽ. നിരവധി കർഷകർക്ക് കൃഷി നാശം സംഭവിച്ചിട്ടുണ്ട്.

കൃഷി ഓഫീസ് അധികൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL