SignIn
Kerala Kaumudi Online
Thursday, 28 May 2026 4.36 AM IST

വില്പന ഉയർന്നു, ഖ്യാതി​ നേടി ഖാദി

khadhi

പത്തനംതിട്ട : തി​രഞ്ഞെടുപ്പും യു.ഡി​.എഫ് നേതൃത്വത്തി​ലുള്ള സർക്കാർ നി​ലവി​ൽ വന്നതും ഖാദിക്ക് വലി​യ ഗുണമായി​. 2026ലെ നിയമസഭ ഇലക്ഷൻ പ്രഖ്യാപിച്ചതിന് ശേഷം വലി​യ വി​റ്റുവരവാണ് ഖാദി​ വസ്ത്രങ്ങളി​ലൂടെ ലഭി​ച്ചത്. വെള്ള മുണ്ടിനും ഷർട്ടിനുമാണ് ആവശ്യക്കാരേറെ. തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ട്രൻഡിന് മാറ്റമില്ലാതെ ഇപ്പോഴും വിൽപന തുടരുന്നുണ്ട്. മുന്നണികളെല്ലാം പൊതുവായി ഉപയോഗിക്കുന്ന നിറം കൂടിയാണ് വെള്ള. ഓണത്തിന് മാത്രം കൂടുതൽ ലാഭം നേടുന്ന ഖാദി വിൽപനയെ കടത്തിവെട്ടുന്ന തരത്തിലാണ് ഇപ്പോഴത്തെ വി​പണനം.

30 ശതമാനം വർദ്ധനവ്

മുൻവർഷങ്ങളെ അപേക്ഷിച്ച് മുപ്പത് ശതമാനം അധി​ക വിറ്റുവരവാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഖാദി ബോർഡിന് നേടാനായത്. സീസൺ സമയങ്ങളിലാണ് സാധാരണ വിൽപന നടക്കുന്നത്. തിരഞ്ഞെടുപ്പിൽ ഇത്തരത്തിലൊരു മാറ്റമുണ്ടായത് ആദ്യമാണെന്നും അധികൃതർ പറയുന്നു. അപ്രതീക്ഷിതമായി ലഭിച്ച വരുമാനത്തിൽ തൊഴിലാളികൾക്ക് ബുദ്ധിമുട്ടില്ലാതെ കൂലി നൽകാൻ കഴിയുമെന്ന ആശ്വാസത്തിലാണ് ഖാദി അധികൃതർ. വ്യവസായത്തിൽ നിന്നുള്ള വരുമാനം കൊണ്ടാണ് ഇവർക്ക് എഴുത്തഞ്ച് ശതമാനം കൂലിയും നൽകുന്നത്. സർക്കാർ നേരിട്ട് നൽകുന്നതാണ് ഇരുപത്തഞ്ച് ശതമാനം.

വിൽപന കൂടിയ വസ്ത്രങ്ങൾ

വെള്ളമുണ്ട് (ഡബിൾ) : 975 (റിബേറ്റ് തുക 683 മുതൽ)

ഷർട്ട് : 450 രൂപ മുതൽ

ദോത്തി : 590 (റിബേറ്റ് 413 )

ജില്ലയിൽ 13 യൂണിറ്റുകൾ ഉണ്ട്

ഒരുദി​വസം ഖാദി​

പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സർക്കാർ ഉദ്യോഗസ്ഥർ ഖാദി, കൈത്തറി വസ്ത്രങ്ങൾ ആഴ്ചയിൽ ഒരുദിവസമെങ്കിലും ധരിക്കണമെന്ന് സർക്കാർ ഉത്തരവിട്ടിരുന്നു. 2006 ഡിസംബർ 30നാണ് സർക്കാർ ജീവനക്കാരും അദ്ധ്യാപകരും 2007ന്റെ തുടക്കം മുതൽ ഖാദിവസ്ത്രം ധരിക്കണമെന്ന് സർക്കാർ ഉത്തരവിട്ടത്. 2009, 2012, 2021 എന്നീ വർഷങ്ങളിലും ഉത്തരവ് വന്നെങ്കിലും പൂർണമായി നടപ്പാക്കാനായില്ല. ഭരണം മാറിയതോടെ മാറ്റമുണ്ടാകുമെന്ന വിശ്വാസത്തിൽ ഖാദി ബോർഡ് അധികൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL