
നാറാണംമൂഴി : പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രകൃതി നടത്തം ശ്രദ്ധേയമായി. നാടിന്റെ ടൂറിസം സാദ്ധ്യതകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 'പാവങ്ങളുടെ തേക്കടി' എന്ന പേരിൽ പഞ്ചായത്ത് പ്രസിഡന്റ് സുനിൽകുമാർ നേതൃത്വം നൽകിയ പ്രചാരണയാത്ര അഡ്വ.പഴകുളം മധു എം.എൽ.എ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന ജെയിംസ്, വാർഡ് മെമ്പർ മാത്തുക്കുട്ടി ജോർജ്, കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം ജില്ലാ കോർഡിനേറ്റർ സന്തോഷ് തുടങ്ങിയവർ നേതൃത്വം നൽകി. ജെയിംസ് കക്കാട്ട് കുഴി ,എ.കെ.ലാലു , ജോൺമാത്യു ചക്കിട്ടയിൽ, ഷാജിപാറകുഴി, ജയശ്രീ , ഓമന ,സുജ ,ജയാ ,സന്ധ്യ ,വിഷുപ്രിയ ,ഗോപിക കെ.ആർ, അലൻ ,ബിനുപ്രസാദ്
കക്കൂടുമൺ ഫോറസ്റ്റ് സ്റ്റേഷൻ ബി.എഫ്.ഓ അനൂപ് അപ്പുകുട്ടൻ ,റിജോ ജോൺ ,രശ്മി.എസ്.ആർ , ഹില.എച്ച്, ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് ജയ്മോൾ.പി.ജെ , അമ്പിളി.സി.കെ എന്നിവർ പങ്കെടുത്തു.
കരികുളം ബസ് സ്റ്റോപ്പിൽ നിന്ന് ആരംഭിച്ച യാത്ര കരികുളം വനമേഖലയുടെ സൗന്ദര്യം ആസ്വദിച്ച്, വിളയാട്ടുപാറ, മീൻതൂക്കുപാറ വെള്ളച്ചാട്ടങ്ങൾ താണ്ടി, ചരിത്രപ്രസിദ്ധമായ പുലിയറ സന്ദർശിച്ച് കക്കുടുമണ്ണിൽ സമാപിച്ചു. കരികുളം ഫോറസ്റ്റ് സ്റ്റേഷൻ ഗൈഡുമാരുടെ സേവനം യാത്രയ്ക്ക് തുണയായി.
പ്രദേശത്തെ വിനോദസഞ്ചാര സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി വികസന പ്രവർത്തനങ്ങൾ തുടരാനാണ് ലക്ഷ്യമിടുന്നത്.
പഴകുളം മധു എം.എൽ.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |