SignIn
Kerala Kaumudi Online
Monday, 08 June 2026 2.42 AM IST

തോട്ടപ്പുഴശേരിയിൽ ഫ്രൂട്ട് ഫെസ്റ്റ് 11 മുതൽ

പത്തനംതിട്ട: തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിനെ മാതൃകാ ഫ്രൂട്ട് ഗ്രാമമായി മാറ്റിയെടുക്കുകയെന്ന ലക്ഷ്യത്തോടെ ഫ്രൂട്ട് ഫെസ്റ്റ് 11, 12,13, 14 തീയതികളിൽ മാരാമൺ സെന്റ് ജോസഫ് കാത്തലിക് ചർച്ച് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കും.
തോട്ടപ്പുഴശേരി പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ സമൃദ്ധി കർഷക സംഘം, കൃഷി, വ്യവസായം, ടൂറിസം വകുപ്പുകളുടെ സഹകരണത്തോടെയാണ് മേള ഒരുക്കുന്നത്. 11 നു രാവിലെ 9.30 ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽസി ക്രിസ്റ്റഫറിന്റെ അദ്ധ്യക്ഷതയിൽ അബിൻ വർക്കി എം.എൽ.എ ഉദ്ഘാടനം ചെയ്യും. രാവിലെ 9.30 മുതൽ രാത്രി ഏഴുവരെയാണ് പ്രദർശനം.
പരമ്പരാഗത കൃഷി ഉപേക്ഷിക്കേണ്ടി വന്ന കർഷകർക്ക്, മികച്ച വിളവും വരുമാനവും ഉറപ്പാക്കുന്ന ഒരു ബദൽ മാർഗമായാണ് ഫ്രൂട്ട് ഗ്രാമം പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനായി പഞ്ചായത്തിലെ തരിശുഭൂമികളിൽ വിദേശ, നാടൻ ഫലവൃക്ഷങ്ങൾ വച്ചുപിടിപ്പിക്കും. കൃഷിയും ടൂറിസവും കോർത്തിണക്കിയുള്ള ഈ വികസനത്തിനായി ഈ വർഷത്തെ പഞ്ചായത്ത് ബജറ്റിൽ പ്രത്യേക ഫണ്ട് വകയിരുത്തിയിട്ടുണ്ട്.
വൈവിദ്ധ്യമാർന്ന നാടൻവിദേശ പഴങ്ങൾ, നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങൾ, വീട്ടുമുറ്റത്തും പറമ്പിലും നടാൻ അനുയോജ്യമായ മികച്ചയിനം ഒട്ടുതൈകളുടെ വില്പന, ഫ്രഷ് ജൂസുകളും പഴങ്ങൾ കൊണ്ടുള്ള വേറിട്ട ലഘുഭക്ഷണങ്ങളും ആസ്വദിക്കാനായി കഫേയും ഫ്രൂട്ട് ഫെസ്റ്റിലുണ്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL