
കൊടുമൺ: ഇക്കോ ക്ലബിന്റെ ആഭിമുഖ്യത്തിൽ കൊടുമൺ ഹൈസ്കൂളിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. അഡ്വ.സി.വി. ശാന്തകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു. ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി പ്ലക്കാർഡ് നിർമ്മാണം, പോസ്റ്റർ രചന, ക്വിസ് മത്സരം തുടങ്ങി വൈവിദ്ധ്യമാർന്ന മത്സരങ്ങളും സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു കുട്ടികൾ തയാറാക്കിയ പ്ലക്കാർഡുകൾ. ചടങ്ങിൽ സ്കൂൾ പ്രധാനാദ്ധ്യാപിക ലില്ലിക്കുട്ടി ജി അദ്ധ്യക്ഷത വഹിച്ചു. അനു.ആർ, അനുശ്രീ പി.എസ്, റോബിറ്റ മത്തായി,സജു കെ, സ്നിഗ്ദ്ധ വിനീത്, ആത്മജ, ശ്രുതി, സുജ , ദുർഗാദത്തൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |