തിരുവല്ല: അടിക്കടിയുണ്ടാകുന്ന ഇന്ധന വിലവർദ്ധനവിനെതിരെ സി.ഐ.ടി.യു തിരുവല്ല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ല ഹെഡ് പോസ്റ്റോഫീസിലേക്ക് മാർച്ച് നടത്തി. കെ.എസ്ആർ.ടി.സി കോർണറിൽ നിന്നും ഒഴിഞ്ഞ പാചക വാതക സിലിണ്ടറുമായാണ് മാർച്ച് ആരംഭിച്ചത്. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.ബി ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ അഡ്വ.ആർ സനൽകുമാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ഫ്രാൻസിസ് വി ആന്റണി, കെ.ബാലചന്ദ്രൻ, ബിനിൽകുമാർ, കെ.കെ സുകുമാരൻ, ഒ വിശ്വംഭരൻ, ടി.പി മോഹൻദാസ് എന്നിവർ സംസാരിച്ചു. രാമവർമ്മ രാജ, അഡ്വ.ആർ രവി പ്രസാദ്, ടി.എ റെജി കുമാർ, അഡ്വ.ആർ മനു, അഡ്വ.സുധീഷ് വെൺപാല, രാമവർമ്മ രാജ ,പി.സി പുരുഷൻ, എം.മനു, പ്രകാശ് ബാബു, സോണി ഐസക് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |