തിരുവല്ല : ഹെൽത്തി വില്ലേജ് വിഭാഗത്തിൽ രാജ്യത്ത് മൂന്നാം സ്‌ഥാനം നേടിയതിനുള്ള ദീൻ ദയാൽ ഉപാദ്ധ്യായ സതത് വികാസ് പഞ്ചായത്ത് അവാർഡ് ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി ലാൽ രഞ്ജൻ സിങ്ങിൽനിന്നു നിരണം പഞ്ചായത്ത് പ്രസിഡന്റ് ജോളി ഈപ്പൻ ഏറ്റുവാങ്ങി. 50ലക്ഷം രൂപയാണ് അവാർഡ് തുക. ആരോഗ്യ മേഖലയിൽ മികച്ച സേവനം നൽകുന്നതോടൊപ്പം പൊതുജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും നിരണം പഞ്ചായത്ത് നടത്തിയ പ്രവർത്തനങ്ങൾക്കാണ് ഈ പുരസ്‌കാരം ലഭിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |