
പത്തനംതിട്ട: മൈലപ്ര സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഒരുവർഷം നീണ്ടു നിൽക്കുന്ന വായനയ്ക്ക് ഒരു കൂട്ട് പദ്ധതിയുടെ ഉദ്ഘാടനം എൻ.എം.എൽ.പി സ്കൂളിൽ എസ്.എച്ച് പ്രഥമാദ്ധ്യാപിക ലൂസി.എം നിർവഹിച്ചു.
മൈലപ്ര പഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ ലൈബ്രറി നവീകരണത്തിന് പുസ്തകങ്ങൾ എത്തിച്ചു കൊടുക്കുകയാണ് ലക്ഷ്യം. ഹെഡ്മിസ്ട്രസ് ജിജി കെ.മാത്യു, ലോക്കൽ മാനേജർ ജോർജ് കോശി മൈലപ്ര, ഷാനി തോമസ്, ഷീന ഫിലിപ്പ്, സോഫി മാത്യു, അക്സ ബേബി, അഞ്ജു കെ.എ, റെജി മലയാലപ്പുഴ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |