
പത്തനംതിട്ട : പ്രവാസി സംസ്‌കൃതി അസോസിയേഷന്റെ നേതൃത്വത്തിൽ വായന പക്ഷാചരണത്തോടനുബന്ധിച്ച് തോട്ടുപുറം ഗവ.എൽ.പി.ജി സ്‌കൂളിൽ കുട്ടികളുടെ പുസ്തക ലൈബ്രറി ആരംഭിച്ചു. ഇലന്തൂർ ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജി അലക്സ് ഉദ്ഘാടനം ചെയ്തു. വായന പക്ഷാചരണം കുട്ടികളുടെ ലൈബ്രേറിയൻ ആദിൽ നായർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് സാമുവേൽ പ്രക്കാനം അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സി.ഒ.സെലീന, സുമാമനോജ് , ബിജു ജേക്കബ്ബ് ,സ്‌കൂൾ പ്രഥമാദ്ധ്യാപിക സൂസമ്മ വർഗീസ്, എസ്.രാജി, ശ്രുതി ആർ.നായർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |