
നാറാണംമൂഴി : സി.പി.എം ജില്ലാകമ്മിറ്റി അംഗം, റാന്നി താലൂക്ക് കമ്മിറ്റി സെക്രട്ടറി, നാറാണംമൂഴി ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന പി.ജി.ചാക്കോയുടെ എട്ടാമത് ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ യോഗം സംഘടിപ്പിച്ചു. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് എസ്.ഹരിദാസ് ഉദ്ഘാടനം നിർവഹിച്ചു. പി.ജി.ചാക്കോ നൽകിയ സംഭാവനകളെയും അദ്ദേഹത്തിന്റെ പൊതുപ്രവർത്തന മികവിനെയും അനുസ്മരിച്ചു. നാറാണംമൂഴി ലോക്കൽ സെക്രട്ടറി മിഥുൻ മോഹൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ മോഹൻരാജ്, ജേക്കബ്, എസ്.ആർ.സന്തോഷ് കുമാർ, ലോക്കൽ കമ്മിറ്റി അംഗം സി.ജി.വിജയകുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |