
ഇലവുംതിട്ട : മെഴുവേലി ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഗവ.ഹോമിയോ, ആയുർവേദ ഡിസ്പൻസറികൾ സംയുക്തമായി യോഗാദിനാചരണം നടത്തി. പ്രസിഡന്റ് നെജോമോൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജാ ശുഭാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബിജോ വർഗീസ്, ജയാസന്ധ്യ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രാജീവ് ഐഡിയ, നിത്യാദാസ്, അനിതകുമാരി, സജി കുമാർ, ഷൈനിലാൽ എന്നിവർ പ്രസംഗിച്ചു. ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.ബിജില, ആയുർവേദ മെഡിക്കൽ ആഫീസർ ഡോ.അഞ്ചു, പരിശീലകരായ മഞ്ചു സുരേഷ്, അധീപ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |