
പത്തനംതിട്ട : കെ.ജി.ഓ.എ സംസ്ഥാന വനിതാ കമ്മിറ്റി നേതൃത്വം നൽകുന്ന എസ് ടി സ്റ്റുഡന്റ്സ് എംപവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി (സ്റ്റെപ്) കരിയർ ഓറിയന്റെഷൻ പ്രോഗ്രാം ഉതിമൂട് ഉന്നതി കമ്മ്യൂണിറ്റി ഹാളിൽ റാന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശശികല രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബുരാജ്, പഞ്ചായത്ത് മെമ്പർ ദിലീപ് എന്നിവർ സംസാരിച്ചു. റാന്നി എസ് ടി പ്രൊമോട്ടർ വിശാൽ.കെ.എസ്, റാന്നി ഗവ.ഐ റ്റി ഐ പ്രിൻസിപ്പൽ അനിൽകുമാർ പി.പി എന്നിവർ വിവിധ സെഷനുകളിൽ കുട്ടികളുമായി സംവദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |